ഗതാഗത കുറ്റകൃത്യങ്ങളും പിഴകളും ശിക്ഷാ വിധികളും

Posted on: November 14, 2018 6:35 pm | Last updated: November 14, 2018 at 6:35 pm

മദ്യപിച്ചു വാഹനമോടിക്കല്‍: പിഴ കോടതിയുടെ വിധിയനുസരിച്, 23 ബ്ലാക്ക് പോയിന്റുകള്‍, 60 ദിവസം വാഹനം പിടിച്ചു വെക്കല്‍.
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കല്‍: പിഴ കോടതി വിധിക്കനുസരിച്, 60 ദിവസം വാഹനം പിടിച്ചു വെക്കും, ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
വാഹനാപകടമുണ്ടാക്കി ജീവഹാനി വരുത്തുക: കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ചു കോടതി വിധിക്ക് അനുസൃതമായി പിഴ ഏര്‍പെടുത്തും, 23 ബ്ലാക്ക് പോയിന്റുകള്‍, വാ ഹനം 60 ദിവസം കണ്ടുകെട്ടും.
ഗുരുതരമായ അപകടങ്ങള്‍, മാരകമായി പരുക്കേല്‍പിക്കല്‍: കോടതി വിധിക്കനുസരിച്ചു പിഴ ഏര്‍പെടുത്തും, 23 ബ്ലാക്ക് പൊയ്റ്റുകള്‍, 30 ദിവസത്തേക്ക് വാഹനം കണ്ടു കെട്ടും.
പോലീസുകാരന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയാല്‍: ചെറു വാഹനങ്ങള്‍ക്ക് 800 ദിര്‍ഹം പിഴ, വലിയ വാഹങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴ ചുമത്തും. ലൈസന്‍സുകളില്‍ 12 ബ്ലാക്ക് പോയിന്റുകള്‍ ചെറു വാഹനമോടിക്കുന്നവര്‍ക്കും 16 ബ്ലാക്ക് പോയിന്റുകള്‍ വലിയ വാഹനമോടിക്കുന്നവര്‍ക്കുമേര്‍പെടുത്തും. 30 ദിവസത്തേക്ക് വാഹനം കണ്ടു കെട്ടും.

ചെറു അപകടമായിട്ടും നിര്‍ത്താതെ പോയാല്‍: ചെറു വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴ, വലിയ വാഹനങ്ങള്‍ക്ക് 1000 ദിര്‍ഹമും പിഴ ചുമത്തും. ലൈസന്‍ഡുകളില്‍ എട്ട് ബ്ലാക്ക് പോയിന്റുകള്‍ ഏര്‍പെടുത്തും. ഏഴ് ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.
പരമാവധി വേഗതയേക്കാള്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിച്ചാല്‍: 3000 ദിര്‍ഹം പിഴ, 23 ബ്ലാക്ക് പോയിന്റുകള്‍,60 ദിവസത്തേക്ക് വാഹനം കണ്ടു കെട്ടും.
നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍: മൂവായിരം ദിര്‍ഹം പിഴ, 23 ബ്ലാക്ക് പോയിന്റുകള്‍, 90 ദിവസത്തേക്ക് വാഹനം കണ്ട് കെട്ടും.