Connect with us

Kerala

പിവി അന്‍വര്‍ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published

|

Last Updated

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടു. മലപ്പുറം സ്വദേശിയായ പ്രവാസി സലീമിനെ പറ്റിച്ച് അരക്കോടി രൂപ തട്ടിയെന്ന കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി.

രാഷ്ട്രീയസമ്മര്‍ദം മൂലം മഞ്ചേരി പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മഞ്ചേരി സിഐയില്‍ നിന്നാണ് കേസ് െ്രെകംബ്രാഞ്ച് സിഐഡിക്ക് കൈമാറിയത്. മംഗലാപുരത്ത് ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അന്‍വര്‍ അരക്കോടി തട്ടിയെന്നാണ് കേസ്. ബിസിനസില്‍ ലാഭ വിഹിതം ചോദിച്ച് സലിം രംഗത്ത് വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

---- facebook comment plugin here -----

Latest