ശബരിമല: സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ തീരുമാനിക്കും: ശ്രീധരന്‍പിള്ള

Posted on: November 14, 2018 9:49 am | Last updated: November 14, 2018 at 12:29 pm

പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമോയെന്ന കാര്യം എന്‍ഡിഎ തീരുമാനിക്കുമെന്ന് ബിജെപി സംസ്്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. അതേ സമയം ഭക്തരുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാറിനായിട്ടില്ലെന്നും വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയ്യാറല്ലെന്ന നിലപടാണ് സര്‍ക്കാറിന്റേതെന്നും അദ്ദേഹം പറഞ്ഞു.

നാള മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യം ഇന്ന് തീരുമാനിക്കും. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളേയും യോഗത്തില്‍ പങ്കെടുപ്പിക്കുമെന്നാണറിയുന്നത്.