സനലിന്റെ കുടുംബം ഉപവാസ സമരം അവസാനിപ്പിച്ചു

Posted on: November 13, 2018 10:37 am | Last updated: November 13, 2018 at 12:42 pm

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സനലെന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിെൈവഎസ്പി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ വിജി ഇന്ന് ആരംഭിച്ച  ഉപവാസ സമരം അവസാനിപ്പിച്ചു. ഡിവൈഎസ്പിയെ ആത്മഹത്യ ചെയ്ത നിലയിൽ  കണ്ടെത്തിയതിനെത്തുടർന്നാണ് വിജി സമരത്തിൽ നിന്ന് പിന്മാറിയത്. ദൈവത്തിൻറെ വിധി നടപ്പായെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ സനല്‍ കൊല്ലപ്പെട്ട സ്ഥലത്തണ് വിജിയും കുടുംബവും ഉപവാസം നടത്തിയിരുന്നത്.

ഹരികുമാറിന് ഇനിയും പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണെന്ന് ഉപവാസ സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും പ്രതിക്ക് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.