ദീപാവലി സീസണില്‍ ഷവോമി വിറ്റത് 85 ലക്ഷം ഡിവൈസുകള്‍

Posted on: November 12, 2018 9:52 pm | Last updated: November 12, 2018 at 9:52 pm

ഇത്തവണത്തെ ദീപാവലി സീസണില്‍ റെക്കോര്‍ഡ് വില്‍പണയുമായി ചൈനീസ് കമ്പനിയായ ഷവോമി. സ്മാര്‍ട്ട് ഫോണുകള്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങി ഷവോമിയുടെ 85 ലക്ഷം ഡിവൈസുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ഷമേവാമി സ്‌റ്റോര്‍ എന്നിവയിലൂടെയായിരുന്നു വില്‍പന.

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡായി ഷവോമി മാറി. സ്മാര്‍ട്ടഫോണ്‍, ടിവി, പവര്‍ബാങ്ക്, വിയറബിള്‍സ്, ഹോം സെക്യൂരിറ്റി, എയര്‍ പ്യൂരിഫെയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് ഷവോമി ഉത്പന്നങ്ങളാണ്. ഒരു മാസത്തിനുള്ളില്‍ 60 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ മാത്രം വില്‍പന നടന്നതായി ഷവോമി വൃത്തങ്ങള്‍ അറിയിച്ചു. ഒക്‌ടോബര്‍ ഒന്‍പത് മുതല്‍ നവംബര്‍ എട്ട് വരെയുള്ള സീസണിലെ വില്‍പ്പന വിവരങ്ങളാണ് കമ്പനി പുറത്തുവിട്ടത്.