എന്‍ജിന്‍ തകരാറിലായി; 13 തൊഴിലാളികളുമായി മത്സ്യബന്ധന ബോട്ട് കടലില്‍ ഒഴുകി നടക്കുന്നു

Posted on: November 12, 2018 5:16 pm | Last updated: November 12, 2018 at 6:39 pm

കാസര്‍കോട്: മത്സ്യബന്ധനത്തിന് പോയ ബോട്ട് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് കടലില്‍ ഒഴുകി നടക്കുന്നു. കാസര്‍കോട് തീരത്തുനിന്നും 240 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇപ്പോള്‍ ബോട്ടുള്ളത് .

13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇതില്‍ അഞ്ച് പേര്‍ തിരുവനന്തപുരം സ്വദേശികളാണ്. കഴിഞ്ഞ മാസം 15ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് തിരിച്ചുവരുന്നതിനിടെ ഈ മാസം ഒമ്പതിനാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയത്. അതേ സമയം ബോട്ടും ജീവനക്കാരേയും കരക്കെത്തിക്കാനുള്ള ശ്രമങ്ങളൊന്നും ഇപ്പോഴും അധിക്യതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.