മത ദുരുപയോഗം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം: എസ് വൈ എസ്

Posted on: November 12, 2018 1:32 pm | Last updated: November 12, 2018 at 1:32 pm

മലപ്പുറം: മതത്തെയും മതചിഹ്നങ്ങളെയും ദുരുപയോഗം ചെയ്യുന്നതവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പുവേളകളിലും പാര്‍ട്ടി സമ്മേളനങ്ങളിലും മതവാക്യങ്ങളും ചിഹ്നങ്ങളും അനവസരത്തില്‍ ഉപയോഗിച്ച് സാധാരണക്കാരായ മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതക്കന്ത്യം കുറിക്കാന്‍ കോടതി വിധി കാരണമാകണം.

ഇതിനെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ മതത്തിന്റെ പേരിലും അല്ലാതെയും പ്രവര്‍ത്തിക്കുന്ന കക്ഷികള്‍ മുന്നോട്ട് വരണം. തിരഞ്ഞെടുപ്പ് കമ്മീഷനും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും യോഗം ഉണര്‍ത്തി. പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, സയ്യിദ് സീതിക്കോയ തങ്ങള്‍, എന്‍ എം സ്വാദിഖ് സഖാഫി, ഇ കെ മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി പി എം ബശീര്‍, കെ പി ജമാല്‍ കരുളായി, എ പി ബശീര്‍ സംബന്ധിച്ചു.