ആലപ്പുഴയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം

Posted on: November 12, 2018 9:47 am | Last updated: November 12, 2018 at 9:47 am

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് എന്‍എസ്എസിന്റെ 801ാം കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. കെട്ടിടത്തിന് മുന്നിലെ കൊടിമരം നശിപ്പിച്ചു. പുലര്‍ച്ചെയാണ് സംഭവം. പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കൊല്ലം കൊട്ടാരക്കരയില്‍ പൊലികകോട് ശ്രീ മഹാദേവര്‍ വിലാസം കരയോഗത്തിന് നേരെ ആക്രമണമുണ്ടാകുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നാമജപയജ്ഞമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി എന്‍എസ്എസ് മുന്നോട്ട് പോകുന്നതിനിടെയാണ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.