രാമക്ഷേത്രം നിര്‍മിക്കുന്നതിന് പ്രധാന തടസ്സം കോണ്‍ഗ്രസ്: യോഗി ആദിത്യനാഥ്

Posted on: November 10, 2018 10:03 pm | Last updated: November 11, 2018 at 7:17 pm

റായ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് കോണ്‍ഗ്രസാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമക്ഷേത്രം വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അവരുടെ വികാരത്തെ ഞങ്ങള്‍ മാനിക്കുന്നു. ഇക്കാര്യത്തില്‍ ഭരണഘടനക്ക് അനുസൃതമായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യും.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ഛത്തിസ്ഗഢില്‍ മാവോവാദത്തെ പ്രോത്സാഹിപ്പിച്ചത് കോണ്‍ഗ്രസാണ്. രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ബലികഴിക്കുകയാണെന്നും യോഗി ആരോപിച്ചു.