നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി മുംബൈയുടെ കുതിപ്പ്

Posted on: November 9, 2018 9:39 pm | Last updated: November 10, 2018 at 10:00 am

ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് സീസണിലെ ആദ്യ തോല്‍വി. മുംബൈ സിറ്റി എഫ്‌സിയോട് മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി. നാലാം മിനുട്ടില്‍ അര്‍നോള്‍ഡ് ഇസ്സോകൊയാണ് വിജയഗോള്‍ നേടിയത്.

ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് സമനിലയുമടക്കം മുംബൈക്ക് 13 പോയിന്റാണുള്ളത്. ആറ് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലകളുമടക്കം 11 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്താണ്. ആറ് കളികളില്‍ നാല് ജയവും ഒരു സമനിലയുമടക്കം 13 പോയിന്റുള്ള എഫ്‌സി ഗോവയാണ് ഒന്നാമത്.