ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കി

Posted on: November 9, 2018 6:45 pm | Last updated: November 10, 2018 at 10:00 am

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസിന്റെ പാസ് നിര്‍ബന്ധമാക്കി. സ്വന്തം സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ പാസ് വാങ്ങേണ്ടതെന്ന് പോലീസ് നിര്‍ദേശം നല്‍കി. പോലീസ് പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. പ്രളയത്തെത്തുടര്‍ന്ന് പാര്‍ക്കിംഗ് പൂര്‍ണമായും നിലയ്ക്കലിലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണമെന്നാണ് വിശദീകരണം.

നിലയ്ക്കലില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാണ് അതാത് പ്രാദേശിക പോലീസ് സ്്‌റ്റേഷനുകളില്‍ നിന്നുളള അനുമതി പാസ് നിര്‍ബന്ധമാക്കുന്നത്. എന്നാല്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇത് നിര്‍ബന്ധമാണോ എന്നത് വ്യക്തമാക്കിയിട്ടില്ല.

തീര്‍ത്ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കടകൡലേയു മാറ്റും എല്ലാ ജോലിക്കാര്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.