ശബരിമല ദര്‍ശനത്തിന് അനുമതിക്കായി രജിസ്റ്റര്‍ ചെയ്ത് 550 യുവതികള്‍

Posted on: November 9, 2018 12:25 pm | Last updated: November 9, 2018 at 1:51 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരെ പ്രതിഷേധം തുടരുമ്പോഴും ശബരിമല തീര്‍ഥാടനത്തിന് അനുമതി കാത്ത് കൂടുതല്‍ യുവതികള്‍ രംഗത്ത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 550പേരാണ് ശബരിമല ദര്‍ശനാനുമതി തേടി പോലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരളത്തിലുള്ളവരും ഇതര സംസ്ഥാനക്കാരും ഇതില്‍ ഉള്‍പ്പെടും. മൂന്നര ലക്ഷം പേരാണ് ഇതുവരെ ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. കെഎസ്ആര്‍ടിസിയുമായി ഈ പോര്‍ട്ടല്‍ ബന്ധപ്പെടുത്തിയിട്ടുണ്ട്. ശബരിമലയില്‍ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് പോര്‍ട്ടല്‍ സൗകര്യമൊരുക്കിയത്.