ദക്ഷിണ കൊറിയയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് മരണം

Posted on: November 9, 2018 10:42 am | Last updated: November 9, 2018 at 1:11 pm

സിയോള്‍: ദക്ഷിണ കൊറിയയിലെ സിയോളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാര്‍ കൂട്ടമായി താമസിച്ച് വരുന്ന കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്.

40മുതല്‍ 60വയസുവരെ പ്രായമുള്ള കൂലിത്തൊഴിലാളികളും തെരുവ് വില്‍പ്പനക്കാരുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഇടുങ്ങിയ മുറികളും വരാന്തകളുമുള്ള കെട്ടിടത്തിന് തീപ്പിടിച്ചപ്പോള്‍ പലരും പുറത്ത് കടക്കാനാകാതെ ദുരന്തത്തില്‍പ്പെടുകയായിരുന്നു.