യുവതീപ്രവേശനത്തില്‍ നിലപാട് സ്വീകരിക്കല്‍; ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

Posted on: November 9, 2018 10:24 am | Last updated: November 9, 2018 at 12:08 pm

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ ഹരജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് ദേവസ്വം ബോര്‍ഡ് ഇന്ന ് രാവിലെ 11ന് യോഗം ചേരുന്നത്.

കോടതി ആവശ്യപ്പെട്ടാല്‍ നിലപാട്റിയിക്കേണ്ടിവരുമെന്നതിനാല്‍ ഇന്നത്തെ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. യുവതീപ്രവേശന വിധി നടപ്പാക്കുന്നതില്‍ നേരിട്ട പ്രശ്‌നങ്ങളും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിക്കുമെന്നാണ് അറിയുന്നത്. ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചക്കെടുത്തില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.