Connect with us

National

തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ കേന്ദ്ര അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറ് പ്രമുഖ വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ജയ്പൂര്‍, ലക്‌നൗ, ഗോഹട്ടി, അഹമ്മദാബാദ്, മംഗളൂരു എന്നിവയാണ് മറ്റു വിമാനത്താവളങ്ങള്‍. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാകും ഇത് നടപ്പാക്കുകയെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, മാനേജ്‌മെന്റ്, വികസനപ്രവര്‍ത്തികള്‍ തുടങ്ങിയവ പൊതു സ്വകാര്യ പങ്കാളിത്ത വിലയിരുത്തല്‍ സമിതിയുടെ മേല്‍നോട്ടത്തിലാക്കാനാണ് തീരുമാനം. ഇതിനായി നിതി ആയോഗ് സിഇഒയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി എംപവേര്‍ഡ് കമ്മിറ്റി രൂപവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest