Connect with us

National

ഔറംഗാബാദ്, ഒസ്മാനാബാദ് നഗരങ്ങളുടെ പേരുകളും മാറ്റണമെന്ന് ശിവസേന

Published

|

Last Updated

മുംബൈ: യു പിക്കു പിന്നാലെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരും മാറ്റണമെന്ന ആവശ്യവുമായി ശിവസേന. ഔറംഗാബാദ്, ഒസ്മാനാബാദ് നഗരങ്ങളുടെ പേരുകള്‍ സാംഭാജി നഗര്‍, ധരശിവ് നഗര്‍ എന്നിങ്ങനെ മാറ്റണമെന്നാണ് പുതിയ ആവശ്യം.

നേരത്തെ യു പിയിലെ അലഹബാദ്, ഫൈസാബാദ് നഗരങ്ങളുടെ പേരുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യഥാക്രമം പ്രയാഗ് രാജ്, അയോധ്യ എന്നിങ്ങനെയാക്കിയിരുന്നു. ഇതേ മാതൃകയില്‍ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരുകള്‍ എന്നു മാറ്റുമെന്ന ചോദ്യമാണ് ശിവസേന നേതാവ് സഞ്ജയ് റാവത് യു പി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനു മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, പേരു മാറ്റ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നതാണെന്നും നേരത്തെ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്, എന്‍ സി പി പാര്‍ട്ടികള്‍ അത് നിഷേധിക്കുകയായിരുന്നുവെന്നും ശിവസേന നേതാവ് മനീഷ കായന്ദേ ആരോപിച്ചു.