Connect with us

Kerala

കാസര്‍കോട് നിന്ന് രണ്ട് ജാഥകള്‍ പുറപ്പെട്ടിട്ടുണ്ട്; എവിടെവിച്ച് ഒന്നാകുമെന്ന് നോക്കിയാല്‍ മതി: മുഖ്യമന്ത്രി

Published

|

Last Updated

തൃശൂര്‍: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് നിന്ന് രണ്ട് രഥങ്ങളിലായി രണ്ട് കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ എവിടെവെച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇവിടെ ഇല്ലാതാകുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞപ്പോള്‍ അതിനെതിരെ പറയാനുള്ള ആര്‍ജവം ഒരു കോണ്‍ഗ്രസുകാരനും കാണിച്ചില്ല. കോണ്‍ഗ്രസിനെ അടിയോടെ വാരാന്‍ പോകുന്നുവെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

കോണ്‍ഗ്രസുകാരുടെ നേതാവ് രാഹുല്‍ ഗാന്ധിയല്ലെന്ന് അവര്‍ പ്രഖ്യാപിച്ചതാണ്. രാഹുല്‍ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത്ഷായുടെ അഭിപ്രായത്തോടൊപ്പമാണ് ഞങ്ങള് നില്‍ക്കുന്നതെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. എന്തൊരു അധപ്പതനമാണ് കോണ്‍ഗ്രസിന് വന്നിരിക്കുന്നതെന്നും പിണറായി ചോദിച്ചു.

ബിജെപി നേതാക്കള്‍ സുപ്രീം കോടതിയെ ഭീഷണിപ്പെടുത്തുന്നു. മതനിരപേക്ഷ മനസ്സായിരുന്നു പ്രളയത്തെ ഒരുമിച്ച് നേരിട്ടത്. വിശ്വാസത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. എഡില്‍ഡിഎഫ് റാലികളില്‍ പങ്കെടുത്തവര്‍ ബഹുഭൂരിപക്ഷവും വിശ്വാസികളാണ്. സ്ത്രീകള്‍ക്ക് പ്രവേശിപ്പിക്കാമന്ന നിലപാടാണ് ബിജെപിയും ആദ്യം കോണ്‍ഗ്രസും സ്വീകരിച്ചിരുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.