Connect with us

Kerala

മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

Published

|

Last Updated

തിരുവനന്തപുരം: ബന്ധുനിയമന ആരോപണം നേരിടുന്ന മന്ത്രി കെ ടി. ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗുരുതര കുറ്റമാണ് മന്ത്രി ചെയ്തതെന്നും ചട്ടങ്ങള്‍ ലംഘിച്ചുള്ള നിയമനം എന്തുകൊണ്ട് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു.

പിതൃസഹോദര പുത്രനായ കെ.ടി. അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം.

Latest