Connect with us

National

ഫൈസാബാദിന്റെ പേരും മാറ്റി യോഗി; ഇനി 'അയോധ്യ'യെന്ന്

Published

|

Last Updated

അയോധ്യ: അലഹാബാദിന്റെ പേരുമാറ്റിയതിനു പിന്നാലെ ഫൈസാബാദിന്റെ പേരും മാറ്റി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫൈസാബാദ് ജില്ലയുടെ പേര് “അയോധ്യ” എന്നാണ് മാറ്റിയത്. ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിംജങ് സൂക്കുമായി ചേര്‍ന്ന് അയോധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അയോധ്യ രാജ്യത്തിെന്റ അഭിമാനത്തിെന്റയും പ്രതാപത്തിെന്റയും അടയാളമാണ്. അത് ഭഗവാന്‍ ശ്രീരാമെന്റ പേരിലാണ് അറിയപ്പെടേണ്ടതെന്ന് അദ്ധേഹം പറഞ്ഞു.

അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ല. ഭഗവാന്‍ ശ്രീരാമെന്റ പാരമ്പര്യം എന്നന്നേക്കുമായി നിലനിര്‍നിര്‍ത്തും. ശ്രീരാമെന്റ പിതാവായ ദശരഥെന്റ പേരില്‍ അയോധ്യയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കാനും പദ്ധതിയുണ്ട്.

ഫൈസാബാദ്, അയോധ്യ എന്നീ നഗരങ്ങള്‍ ചേര്‍ന്നതാണ് ഫൈസാബാദ് ജില്ല. ഫൈസാബാദിനു കീഴിലെ മുനിസിപ്പല്‍ കോര്‍പറേഷന്റെ പേര് അയോധ്യ നഗര്‍ നിഗം എന്നായിരുന്നു. ഈ സാഹചര്യത്തില്‍ ഫൈസാബാദിെന്റ പേരും അയോധ്യയാക്കണമെന്ന് അടുത്തിടെമുതിര്‍ന്ന വി.എച്ച്.പിയും ബി.ജെ.പി നേതാവ് വിനയ് കട്ട്യാറും ആവശ്യപ്പെട്ടിരുന്നു. നേരത്തെ അലഹബാദിെന്റ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയിരുന്നു.

Latest