Connect with us

National

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; നാലിടത്ത് ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം വിജയത്തിലേക്ക്‌

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ രണ്ട് നിയമസഭാ മണ്ഡലത്തിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപ തിരഞ്ഞെടുപ്പില്‍ നാലിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ജയത്തിലേക്ക്. സിറ്റിങ് സീറ്റായ ശിവമോഗയില്‍ മാത്രമാണ് ബിജെപി മുന്നേറുന്നത്. രാമനഗര നിയമസഭ സീറ്റില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വിജയം ഉറപ്പിച്ചു കഴിഞ്ഞു. ബെല്ലാരി ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ വിഎസ് ഉഗ്രപ്പ ബിജെപിക്കെതിരെ ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുകയാണ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ സോണിയ ഗാന്ധിയും ശ്രീരാമുലുവും നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തെ തകര്‍ക്കുന്ന പ്രകടനമാണ് ഉഗ്രപ്പയുടേത്.

ഷിമോഗ ലോക്‌സഭാ സീറ്റില്‍ ബിജെപി ഇതുവരെ 2,71,771 വോട്ടുകള്‍ നേടി. ജെഡിഎസിന്റെ മധുബംഗാരപ്പ 2,38,807 വോട്ടുനേടിയപ്പോള്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്ര ഇതിനെ മറികടന്ന് മുന്നേറുകയാണ്. മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ ജെഡിഎസ് 1,09,066 വോട്ടുകള്‍ക്കു ലീഡ് ചെയ്യുകയാണ്. ഇവിടെ അഞ്ച് റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞു. ജമാഖണ്ഡി നിയമസഭാ സീറ്റില്‍ നാലു റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപിയുടെ കുല്‍ക്കര്‍ണി ശ്രീകാന്ത് സുബ്ബറാവുവിനെക്കാള്‍ കോണ്‍ഗ്രസിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡ 7149 വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു.