ശബരിമലയില്‍ സുരക്ഷ മൂന്ന് ദിവസത്തേക്ക് തുടരുമെന്ന് പോലീസ്

Posted on: November 5, 2018 7:40 pm | Last updated: November 5, 2018 at 7:40 pm

സന്നിധാനം: ശബരിമലയില്‍ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ പോലീസ് സുരക്ഷ മൂന്ന് ദിവസത്തേക്ക് തുടരുമെന്നും ഐജി .എംആര്‍് അജിത് കുമാര്‍.

ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് എല്ലാ സൗകര്യങ്ങളും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി വിന്യസിച്ചിരിക്കുന്നതെന്നും ഐജി പറഞ്ഞു.