Connect with us

Kerala

ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത്: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും തീരുമാനമെടുക്കാനും സര്‍ക്കാറിന് അധികാരമില്ലെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിനോട് ഓരോ കാര്യങ്ങളും ആഞ്ജാപിക്കരുതെന്നും ഹൈക്കോടതി ഹൈക്കോടതി പറഞ്ഞു.

സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സര്‍ക്കാര്‍ പരിഗണിക്കാവു. മാധ്യമപ്രവര്‍ത്തകര്‍ക്കോ തീര്‍ഥാടകര്‍ക്കൊ ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് പറഞ്ഞ കോടതി എന്തിനാണ് മാധ്യമപ്രവര്‍ത്തകരെ തടയുന്നതെന്നും ആരാഞ്ഞു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.നിലക്കലില്‍ വാഹനങ്ങള്‍ തകര്‍ത്ത പോലീസുകാര്‍ക്കെതിരെ ദ്യശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് പറഞ്ഞ കോടതി വാഹനങ്ങള്‍ എന്ത് പ്രകോപനമാണ് സ്യഷ്ടിച്ചതെന്നും ചോദിച്ചു. നിലക്കലില്‍ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.