Connect with us

Kerala

അക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല?; സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നടന്ന സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി. വാഹനങ്ങള്‍ തകര്‍ത്ത പോലീസുകാര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. വാഹനങ്ങള്‍ തകര്‍ത്ത പോലീസുകാരുടെ നടപടിയെ ഡ്യൂട്ടിയുടെ ഭാഗമായി കാണാനാകില്ല. സംഘര്‍ഷത്തില്‍ ഭക്തര്‍ക്കെതിരെ സ്വീകരിച്ച അതേ നടപടികള്‍ അക്രമം നടത്തിയ പോലീസുകാര്‍ക്കെതിരേയും സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ക്രമസമാധാനത്തിന്റെ പേരില്‍ ഭക്തരേയും മാധ്യമങ്ങഅളേയും തടയാന്‍ പാടില്ലെന്നും പമ്പയില്‍ മാധ്യമങ്ങളെ തടഞ്ഞത് ന്യായീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മാധ്യമങ്ങള്‍ സന്നിധാനത്തെത്തിയാല്‍ അതിന്റെ ഗുണം സര്‍ക്കാറിനും ഉണ്ടെന്നും നിരീക്ഷിച്ചു. അതോ സന്നിധാനത്ത് മറ്റെന്തെങ്കിലും നടപ്പാക്കാനാണോ മാധ്യമങ്ങളെ തടഞ്ഞതെന്നും കോടതി ആരാഞ്ഞു.
യഥാര്‍ഥ വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലയ്ക്കല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

---- facebook comment plugin here -----

Latest