ഇറാനെതിരായ യു എസ് ഉപരോധം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

Posted on: November 5, 2018 9:00 am | Last updated: November 4, 2018 at 10:01 pm

ന്യൂയോര്‍ക്ക്: ഇറാനെതിരെ അമേരിക്ക കൊണ്ടുവരുന്ന ഉപരോധം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇറാനുമേല്‍ ഇന്നുവരെ ചുമത്തിയിട്ടുള്ളതില്‍ വെച്ചേറ്റവും കര്‍ക്കശമായ വ്യവസ്ഥകളാണ് പുതിയ ഉപരോധത്തിലുള്ളതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഇറാന്‍ ആണവകരാര്‍ നിലവില്‍വന്ന 2015ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയാണ് ഉപരോധ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ട്രംപ് ഭരണകൂടം ഈ കരാറില്‍ നിന്ന് തന്നെ പുറത്തുപോയിരുന്നു.
ഇറാന്‍ ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്നതായി ആരോപിച്ച് ഈ വര്‍ഷം മെയിലാണ് യു എസ് കരാറില്‍നിന്ന് പിന്‍വാങ്ങിയത്.