Connect with us

National

രാജസ്ഥാനില്‍ ബിജെപിക്കാരനെ വെടിവെച്ചിട്ട ശേഷം വെട്ടിക്കൊന്നു

Published

|

Last Updated

പ്രതാപ്ഗഡ്: രാജസ്ഥാനില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തി. സംരഥ് കുമാവത് എന്നയാളാണ് പ്രതാപ്ഗഡില്‍വെച്ച് ശനിയാഴ്ച കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ മൂന്ന് പേര്‍ സംരഥിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം കഴുത്തിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബിജെപിയുടെ സജീവപ്രവര്‍ത്തകനായിരുന്ന സംരഥ് പിന്നാക്കക്കാര്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊലപാതകം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി