ശബരിമല: റിട്ട് ഹരജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കും

Posted on: November 3, 2018 3:17 pm | Last updated: November 3, 2018 at 5:33 pm

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട റിട്ട് ഹരജികള്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരിജകള്‍ പരിഗണിക്കുക.

ഈ മാസം 13നാണ് റിട്ട് ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുക. മൂന്ന് റിട്ട് ഹരജികളാണ് പരിഗണനക്ക് വന്നിരിക്കുന്നത്.