ചന്ദ്രഗിരി കോട്ട സംരക്ഷണം കാര്യക്ഷമമാക്കണം : സഅദിയ്യ സോഷ്യല്‍ ക്ലബ്ബ്

Posted on: November 3, 2018 1:13 pm | Last updated: November 3, 2018 at 1:13 pm

മേല്‍പറമ്പ്: കാസര്‍കോഡ് ടൗണില്‍ നിന്നും നാലു കിലോ മീറ്റര്‍ അകലെ ചന്ദ്രഗിരി പുഴയുടെ ചാരത്തായി സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരി കോട്ട ചരിത്ര പുരാവസ്തു വിദ്യാര്‍ത്ഥികള്‍ക്ക്്് ഏറെ പ്രയോജന പ്രഥമെന്നും കോട്ടയെ പുതു തലമുറക്കു വേണ്ടി സംരക്ഷിക്കണമെന്നും സോഷ്യല്‍ ക്ലബ്ബ്് അഭിപ്രായപ്പെട്ടു.

സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദില്‍ കേരളാ പിറവി ദിനത്തിന്റെ ഭാഗമായി സോഷ്യല്‍ ക്ലബ്ബ് സംഘടിപ്പിച്ച പൈതൃകം തേടി പഠനയാത്ര കോട്ട സന്ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ സഅദി കൊട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ നാഗേഷ് മാസ്റ്റര്‍ മല്ലം, ഷീന ടീച്ചര്‍ ചെമ്മട്ടം വയല്‍, രജനി ടീച്ചര്‍ ആറാട്ടുകടവ്് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.