Connect with us

National

കത്തിമുനയില്‍ സ്ത്രീയെ ഭീഷണിപ്പെടുത്തി കവര്‍ച്ച-വീഡിയോ

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദയാല്‍പുരില്‍ കുഞ്ഞിനൊപ്പം നടന്നു പോവുകയായിരുന്ന സ്ത്രീയുടെ ആഭരണങ്ങളും പഴ്‌സും ബൈക്കിലെത്തിയവര്‍ കവര്‍ന്നു. എതിര്‍ ദിശയില്‍നിന്നും വന്ന ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് സ്ത്രീയെ കടന്നുപിടിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആദ്യം മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

തുടര്‍ന്ന് സത്രീ നടന്നു പോകവെ വീണ്ടും മുന്നിലെത്തിയ യുവാവ് പഴ്‌സും കവര്‍ന്ന ശേഷം വന്ന ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ച പോലീസ് കവര്‍ച്ചക്കാരായ രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും കവര്‍ച്ചാ മുതലുകള്‍ കണ്ടെടുക്കയും ചെയ്തു.