മലപ്പുറം പുളിക്കലില്‍ ജ്വല്ലറിയില്‍ മോഷണം

Posted on: November 2, 2018 1:20 pm | Last updated: November 2, 2018 at 1:20 pm

മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് പുളിക്കലില്‍ ജ്വല്ലറി കുത്തിത്തുറന്ന് വന്‍ മോഷണം. എസ്എം ജ്വല്ലറിയിലാണ് മോഷണം നടന്നത്.

ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തി തുരന്നാണ് മോഷാടാക്കള്‍ അകത്ത് കടന്നത്. എത്ര സ്വര്‍ണം മോഷണം പോയെന്ന് അറിവായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു