Connect with us

International

ഹെതര്‍ ന്യൂയെര്‍ട്ട് അമേരിക്കയുടെ യു എന്‍ അംബാസഡറായേക്കും

Published

|

Last Updated

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ ന്യൂയെര്‍ട്ട് യുഎന്നിലെ അമേരിക്കയുടെ നയതന്ത്രപ്രതിനിധിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹെതര്‍ ന്യൂയെര്‍ട്ടിനെ പുതിയ പദവിയിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നതായി വൈറ്റ്ഹൗസിനെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.അതേ സമയം ടംപുമായി ഹെതര്‍ ന്യൂയെര്‍ട്ട് രണ്ട് തവണ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.

സെനറ്റിന്റെ അംഗീകാരം ലഭിച്ചാലെ തല്‍സ്ഥാനത്തേക്ക് ഹെതറിനെ നിയമിക്കാനാകു. അങ്ങിനെ വന്നാല്‍ യുഎന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന നിക്കി ഹാലിയുടെ പിന്‍ഗാമിയാകും ഹെതര്‍. എബിസി ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന ഹെതര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് വക്താവായി നിയമിതയായത്. ട്രംപുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് നിക്കി ഹാലി യുഎന്നിലെ യുഎസ് നയതന്ത്ര പ്രതിനിധി സ്ഥാനം രാജി വെച്ചത്.