രാഹുല്‍ ഗാന്ധി ചന്ദ്ര ബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി

Posted on: November 1, 2018 8:56 pm | Last updated: November 2, 2018 at 11:41 am

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്ന് പുറന്തള്ളാന്‍ കോണ്‍ഗ്രസും ടിഡിപിയും യോജിക്കുന്നു. തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ഒത്തൊരുമയോടെ നില്‍ക്കേണ്ട സമയമാണിതെന്ന് കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ പാര്‍ട്ടികളുടെ ഏകീകരണം ആവശ്യപ്പെടുന്നുണ്ട്. ടിഡിപിയുമായുളള് ശത്രുത മറകേണ്ട സമയം ആസന്നമായിരിക്കുന്നു. ഇപ്പോഴെന്താണോ അതാണ് ഭാവിയും വര്‍ത്തമാനവും. വിശാല സഖ്യത്തില്‍ ഒരു പ്രത്യേക നേതാവില്ലെന്നും എല്ലാവരും നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി നേതാവ് ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയവരും ചന്ദ്ര ബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി.