മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

Posted on: October 31, 2018 9:14 am | Last updated: October 31, 2018 at 12:12 pm
SHARE

കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത്(27)നെയാണ് ഇന്ന് രാവിലെ കൊല്ലം കടക്കലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

തിരുവനന്തപുരം എആര്‍ ക്യാമ്പിലെപോലീസുകാരനായ സുജിത്ത് രണ്ട് വര്‍ഷമായി മാത്യു ടി തോമസിന്റെ ഗണ്‍മാനാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സുജിത്ത് വീട്ടിലെത്തിയത്. വെടിയുതിര്‍ക്കുന്നതിന് മുമ്പ് രണ്ട് കൈകളിലേയും ഞരമ്പുകള്‍ മുറിച്ച നിലയിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here