Connect with us

Gulf

തൊഴില്‍ കേസുകളില്‍ ആദ്യം പരാതികള്‍ നല്‍കേണ്ടത് തൊഴില്‍ കാര്യാലയങ്ങളിലെന്ന് സഊദി

Published

|

Last Updated

ദമ്മാം: തൊഴില്‍ കേസുകളില്‍ ആദ്യം പരാതി സമര്‍പിക്കേണ്ടത് അതാത് പ്രദേശങ്ങളിലുള്ള ലേബര്‍ ഓഫിസുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തര്‍ക്ക പരിഹാര സമിതി ഓഫീസുകളിലാണെന്ന് മന്ത്രി സഭ നിര്‍ദേശിച്ചു. മൂന്നു വര്‍ഷ കാലത്തേക്കാണ് ഈ രീതിയില്‍ പ്രവര്‍ത്തിക്കുക. ഇതു സംബന്ധിച്ച് നീതിന്യായ മന്ത്രി സമര്‍പിച്ച നിര്‍ദേശം സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ അംഗീകരിച്ചു.

ലേബര്‍ ഓഫീസുകളില്‍ പരിഹരിച്ചില്ലങ്കില്‍ മാത്രമാണ് ലേബര്‍ കോടതികളെ സമീപിക്കേണ്ടത്.
സഊദിയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് തൊഴില്‍ കോടതികള്‍ പ്രാബല്ല്യത്തില്‍ വന്നത്. വിവിധ സ്ഥലങ്ങളിലായി 25 കോടതികള്‍ നിലവില്‍ വന്നതായി നീതി ന്യായ മന്ത്രാലയം അറിയിച്ചു.

വാണിജ്യ കോടതികളില്‍ പത്ത് ലക്ഷം റിയാലില്‍ താഴെയുള്ള കേസുകളില്‍ മേല്‍കോടതികളില്‍ സമീപിക്കാന്‍ കഴിയില്ലെന്നും നീതിന്യായ മന്ത്രാലയം അറിയിച്ചു.

Latest