നൂറിലധികം രോഗികളെ കൊലപ്പെടുത്തിയെന്ന് നഴ്‌സിന്റെ വെളിപ്പെടുത്തല്‍

Posted on: October 30, 2018 8:34 pm | Last updated: October 30, 2018 at 8:34 pm

ബെര്‍ലിന്‍: തന്റെ പരിചരണത്തില്‍ കഴിഞ്ഞിരുന്ന നൂറിലധികം രോഗികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ജര്‍മന്‍ നഴ്‌സിന്റെ വെളിപ്പെടുത്തല്‍. നീല്‍സ് ഹോഗല്‍ എന്ന 41കാരനാണ് നെഴ്‌സിംഗിന്റെ തുടക്കസമയത്ത് നിരവധി പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയത്. ആറ് പേരെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍ ഇപ്പോള്‍.

ഓള്‍ഡന്‍ബര്‍ഗില്‍ 36 പേരെയും ഡെല്‍മന്‍ഹോസ്റ്റില്‍ 64 പേരെയും താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വെളിപ്പെടുത്തി. 1999നും 2005നും ഇടയിലായിരുന്നു ഈ കൊലപാതകങ്ങള്‍ എല്ലാം.