അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റുപറ്റിയിട്ടില്ല; കണ്ണന്താനത്തിന് മറുപടിയുമായി മുരളീധരന്‍

Posted on: October 30, 2018 12:38 pm | Last updated: October 30, 2018 at 10:17 pm

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തയതില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. അമിത് ഷാ പറഞ്ഞത് സര്‍ക്കാറിനെ വലിച്ച് താഴെയിടുമെന്നുതന്നെയാണെന്നും ഇക്കാര്യത്തില്‍ താന്‍ ഉറച്ചുനിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിഭാഷയില്‍ വന്ന പിഴവാണ് വിവാദത്തിന് കാരണമായതെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

സര്‍ക്കാറിനെ ഏതെങ്കിലും തരത്തില്‍ അസ്ഥിരപ്പെടുത്തമെന്നല്ല അമിത് ഷാ പറഞ്ഞത്. ജനശക്തിയില്‍ ഈ സര്‍ക്കാര്‍ താഴെ പോകുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. പരിഭാഷയില്‍ തെറ്റ് പറ്റിയിട്ടില്ല. കണ്ണന്താനം പരിഭാഷകനല്ല. ആ നിലയില്‍ അദ്ദേഹം വിദഗ്ധനുമല്ല. ഐഎഎസ് ഉദ്യോഗസ്ഥനാണ്. കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരമാണെന്നും മുരളീധരന്‍ പറഞ്ഞു.