അയോധ്യ കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് ജനുവരിയിലേക്ക് മാറ്റി

Posted on: October 29, 2018 1:25 pm | Last updated: October 29, 2018 at 3:35 pm

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷം ജനുവരിയിലേക്ക്മാറ്റി. വിഷയം പരിഗണിക്കേണ്ട ബൈഞ്ചിനേയും അന്നേ തീരുമാനിക്കു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്.

നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് മൂന്നംഗ ബെഞ്ച് ഇന്ന് കേസ് പരിഗണിച്ചത്. എന്നാല്‍ കേസ് പരിഗണനക്ക് വന്നപ്പോള്‍ത്തന്നെ ജനുവരിയിലേക്ക് മാറ്റുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസില്‍ എപ്പോള്‍ അന്തിമവാദം കേള്‍ക്കണം,ബെഞ്ചില്‍ ആരൊക്കെയുണ്ടാകണം എന്നീ കാര്യങ്ങളും ജനുവരിയിലെ തീരുമാനമാകു.