Connect with us

Prathivaram

ഗൂഗിള്‍ മാപ്പ് വഴി ഇനി കാര്‍ ചാര്‍ജിംഗ്; മീ ടൂവിന് ഒരാണ്ട്

Published

|

Last Updated

വാഹന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന തരത്തില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്. വാഹന മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി എത്തിയതോടെയാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള സ്ഥലങ്ങളും ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കാന്‍ കഴിയും. ഇലക്ട്രിക് ചാര്‍ജിംഗ് ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ ഐ ഒ എസ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ലഭ്യമാണ്. ചാര്‍ജ് ചെയ്യുന്ന സ്റ്റേഷനിലെ സാങ്കേതിക സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭിക്കും. ഉപയോഗിക്കുന്ന പ്ലഗുകള്‍, ചാര്‍ജിംഗ് വേഗം, ചാര്‍ജിംഗ് നിരക്കുകള്‍ എല്ലാം പെട്ടെന്ന് മനസ്സിലാക്കാം.

അടുത്തിടെ ഗൂഗിള്‍ മാപ്പില്‍ പുതിയ ലേ ഔട്ടും ഓപ്ഷന്‍സും പരീക്ഷണം തുടങ്ങിയിരുന്നു. പഴയ മാപ്പില്‍ സ്‌ക്രീനിന് താഴെ വന്നിരുന്ന ഡ്രൈവിംഗ്, ട്രാന്‍സിറ്റ് ടാബുകള്‍ നീക്കം ചെയ്യാനാണ് പദ്ധതി. പകരം കമ്യൂട്ട് ടാബ് വരും. അതില്‍ സ്പര്‍ശിക്കുമ്പോള്‍ മുകളിലുള്ള ടൈറ്റില്‍ ബാറില്‍ രണ്ടു ഓപ്ഷന്‍സ് തെളിയും ഠീ ംീൃസ അല്ലെങ്കില്‍ ഠീ വീാല. കൂടാതെ ഉപയോക്താവ് റെക്കോഡു ചെയ്ത റൂട്ടുകളും സൂക്ഷിക്കും. ഉപയോക്താവ് പഴയ റൂട്ടിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, മെമ്മറിയിലുള്ള ഈ റൂട്ട് പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കുമെന്നും കരുതുന്നു.

എങ്ങോട്ടാണോ യാത്ര ചെയ്യുന്നത് അതിനനുസരിച്ച് റെക്കമെന്‍ഡഡ് റൂട്‌സും കാണിക്കും. ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍ അനുസരിച്ച്, മാപ്‌സിന്റെ താഴെ റൂട്‌സ് കാര്‍ഡ് പ്രത്യക്ഷപ്പെടും. അതിനു ചേര്‍ന്ന് പകരം റൂട്ടുകളും (മഹലേൃിമലേ) പ്രത്യക്ഷപ്പെടും. ഈ വര്‍ഷം ആദ്യം തന്നെ ഗൂഗിള്‍ പറഞ്ഞിരുന്നത് മാപ്‌സിന് ഒരു പുതിയ എക്‌സ്‌പ്ലോറര്‍ ടാബ് കൊണ്ടുവരുമെന്നാണ്. എന്നാല്‍, പുതിയ കമ്യൂട്ട് ടാബ് ചില ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ടെസ്റ്റ് ചെയ്യുന്നതത്രെ. ആന്‍ഡ്രോയിഡ് പൊലീസ് വെബ്‌സൈറ്റാണ് ആന്‍ഡ്രോയിഡിനുള്ള ഗൂഗിള്‍ മാപ്‌സില്‍ (വേര്‍ഷന്‍ 9.85.2) പുതിയ കമ്യൂട്ട് ടാബ് ടെസ്റ്റു ചെയ്യുന്നുണ്ടെന്നും അത് ഡ്രൈവിംഗ്, ട്രാന്‍സിറ്റ് ടാബുകളെ ഇല്ലാതാക്കുമെന്നും കണ്ടെത്തിയത്.

ഒരാണ്ട് പൂര്‍ത്തിയാക്കി
ക്യാമ്പയിന്‍
കഴിഞ്ഞ തിങ്കളാഴ്ച മീ ടൂ ക്യാമ്പയിനിന്റെ ഒന്നാം പിറന്നാള്‍ ആയിരുന്നു. ഹോളിവുഡ് താരമായ അലിസാ മിലാനോ തുടക്കം കുറിച്ച ഈ ക്യാമ്പയിന്‍ ഇന്ന് രാജ്യങ്ങളും ദേശങ്ങളും കടന്നു ലോകത്തിന്റെ നാനാ ഭാഗത്ത് എത്തിക്കഴിഞ്ഞു. സിനിമ മേഖലയിലും പുറത്തും ഒക്കെ നടന്ന ലൈംഗിക അരാജകത്വങ്ങള്‍ തുറന്ന് പറഞ്ഞ് സ്ത്രീകള്‍ രംഗത്തുവന്നു. നിശബ്ദമാക്കി വെച്ച അവരുടെ നിലവിളകള്‍ ഇന്ന് ലോകം മുഴുവന്‍ മുഴങ്ങി കേള്‍ക്കുന്നു. ഇത്തരം വെളിപ്പെടുത്തലുകള്‍ എന്തിനാണ് എന്ന സംശയം തോന്നിയിട്ടുള്ളവര്‍ക്ക് നല്‍കാന്‍ മറുപടിയുമുണ്ട്. ഇനി ഇത്തരം നിലവിളികള്‍ നിശബ്ദമാക്കപ്പെടരുത്.

അതേസമയം, മീ ടൂ ക്യാമ്പയിന്‍ യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത് 2017ല്‍ അല്ല, 2006ലാണ്. തറാനാ ബുര്‍കെ എന്ന ആഫ്രിക്കന്‍അമേരിക്കന്‍ ആക്ടിവിസ്റ്റാണ് ക്യാമ്പയിന് അന്ന് തുടക്കം കുറിക്കുന്നത്. ലൈംഗിക പീഡനങ്ങള്‍ക്കും സമൂഹത്തില്‍ ഉയരുന്ന അരാജകത്വങ്ങള്‍ക്കും എതിരെ ശബ്ദം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

എന്നാല്‍ ക്യാമ്പയിന്‍ ചൂട് പിടിക്കുന്നത് 2017 ഒക്ടോബര്‍ 15നാണ്. ഹോളിവുഡ് നടിയായ അലീസാ മിലാനോയുടെ ട്വിറ്റര്‍ കുറിപ്പാണ് ഈ പ്രക്ഷോഭത്തെ ലോകത്തിന്റെ ശ്രദ്ധയില്‍ എത്തിച്ചത്. ലൈംഗിക പീഡനങ്ങളോ പ്രതിസന്ധികളോ അനുഭവിച്ച എല്ലാ സ്ത്രീകളും മീ ടൂ എന്ന ഹാഷ്ടാഗ് സ്റ്റാറ്റസ് ആയി ഇടണം, പ്രശ്‌നത്തിന്റെ വ്യാപ്തി ലോകം അറിയട്ടെ എന്നാണ് അവര്‍ കുറിച്ചത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വീന്‍സ്റ്റീനില്‍ നിന്നും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് അവര്‍ ക്യാമ്പയിന് തുടക്കം കുറിച്ചത്. പിന്നീട് ലോകമെങ്ങുമുള്ള സ്ത്രീകള്‍ സധൈര്യം മുന്‍കാല മോശം അനുഭവങ്ങള്‍ വിളിച്ചുപറഞ്ഞു.
2018 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, മീ ടൂ ഹാഷ്ടാഗ് ഉപയോഗിച്ചവരുടെ എണ്ണം 19 മില്യണ്‍ ആണെന്ന് ഫയൂ റിസര്‍ച്ച് പറയുന്നു. ട്വിറ്ററില്‍ മാത്രം ഇംഗ്ലീഷ് ഭാഷയില്‍ ട്വീറ്റ് ചെയ്തവരുടെ എണ്ണമാണ് ഈ പറഞ്ഞത്. അതായത് ഒരു ദിവസം മാത്രം, ശരാശരി 55,319 പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഏതാണ്ട് 29 ശതമാനം ട്വീറ്റുകളും സിനിമാ മേഖലയില്‍ നിന്നുള്ള സ്ത്രീകളുടെത് ആയിരുന്നു.

തങ്ങളുടെ ട്രെന്‍ഡിംഗ് സെര്‍ച്ച് റിസല്‍ട്ടുകളില്‍, മീ ടൂ പ്രത്യക്ഷപെട്ടതോടെ ഗൂഗിള്‍ “മീ ടൂ റൈസിംഗ്” എന്ന ഒരു വെബ്‌സൈറ്റിന് തന്നെ രൂപം നല്‍കി. വിവിധ രാജ്യങ്ങളില്‍ നിന്നായി മീ ടൂ വിവാദങ്ങള്‍ പ്രത്യക്ഷപെട്ടത് അവര്‍ ഒരു ബ്ലോഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്നിലുള്ളത് ഇന്ത്യ ആണെന്ന് കണ്ടെത്താം. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന 10 വാക്കുകളില്‍ മീ ടൂവും സ്ഥാനം നേടി കഴിഞ്ഞു. ഇന്ത്യയില്‍, മീ ടൂവിന് തിരികൊളുത്തിയത് തനുശ്രീ ദത്തയാണ്. നാനാ പട്‌നേക്കര്‍ക്ക് എതിരായ ആരോപണം അവര്‍ ഉന്നയിച്ചതോടെ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് നേരെ ആരോപണങ്ങള്‍ ഉണ്ടായി. സമൂഹ മാധ്യമങ്ങളില്‍ ലോകത്തെങ്ങും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി മീ ടൂ മാറി.

ആന്‍ഡ്രോയിഡിന്റെ
പിതാവ് പുറത്ത്
ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിനെ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗൂഗിള്‍ പുറത്താക്കിയതാണെന്ന് പുതിയ വെളിപ്പെടുത്തല്‍. 2014 ഒക്ടോബറില്‍ റൂബിന്‍ ഗൂഗിളിനോട് വിടപറഞ്ഞിരുന്നു. അന്ന് മൂടിവെച്ച രഹസ്യമാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമ പരാതിയെ തുടര്‍ന്ന് ഗൂഗിള്‍ രണ്ട് വര്‍ഷത്തിനിടെ 48 ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്. സ്വഭാവദൂഷ്യമുള്ളവരെ തുടരാന്‍ അനുവദിക്കില്ലെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. സുരക്ഷിതമായ തൊഴിലിടം ഒരുക്കാന്‍ ഗൂഗിള്‍ എപ്പോഴും സന്നദ്ധമാണെന്നും രണ്ട് വര്‍ഷത്തിനിടെ പുറത്താക്കിയ 48 പേര്‍ക്കും ഒരു ഡോളര്‍ പോലും നഷ്ടപരിഹാരമായി നല്‍കിയിട്ടില്ലെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആന്‍ഡ്രോയിഡിന്റെ ഉപജ്ഞാതാവായ ആന്‍ഡി റൂബിനെ പുറത്താക്കിയതെന്നും ഗൂഗിള്‍ വ്യക്തമാക്കി.
.

Latest