സിനിമയിലെ കഥാപാത്രം; സണ്ണി ലിയോണിനെതിരെ പ്രതിഷേധം വ്യാപകം

Posted on: October 28, 2018 7:14 pm | Last updated: October 28, 2018 at 7:14 pm

ബെംഗളൂരു: വീരമഹാദേവി സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിന്ന് ബോളിവുഡ് നടി സണ്ണി ലിയോണിനെ ഒഴിവാക്കിയില്ലെങ്കില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘പത്മാവത്’ സിനിമക്കെതിരെയുണ്ടായ പ്രതിഷേധം ആവര്‍ത്തിക്കുമെന്ന് കന്നഡ രക്ഷണ വേദികെ യുവ സേന. ചരിത്രകഥാപാത്രമായ വീരമഹാദേവിയെ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത് നാടിന്റെ സംസ്‌കാരത്തിന് അപമാനകരമാണെന്ന് യുവസേനാ പ്രസിഡന്റ് കെ ഹരീഷ് പറഞ്ഞു.

വീരമഹാദേവിയുടെ വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്നത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ മൂന്നിന് ബെംഗളൂരുവില്‍ നടക്കുന്ന സണ്ണി ലിയോണിന്റെ നൃത്തവിരുന്നിനെതിരെ കന്നഡ സംഘടനകള്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീരമഹാദേവി സിനിമക്ക് എതിരെയും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.