കേരളത്തെ പിന്നോട്ട് നടത്താന്‍ ശ്രമിച്ചാല്‍ നടക്കില്ല: മുഖ്യമന്ത്രി

Posted on: October 28, 2018 5:30 pm | Last updated: October 28, 2018 at 5:30 pm

പാലക്കാട്: കേരളത്തെ പഴയ കാലത്തിലേക്കു തിരികെ കൊണ്ടുപോകാനാണു ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിനു വന്ന മാറ്റം ഉള്‍ക്കൊള്ളണമെന്നും ഇതിനെ തിരിച്ചുനടത്താന്‍ ശ്രമിക്കുന്നവരെ കാണണമെന്നും കേരളത്തില്‍ ഇക്കാര്യങ്ങള്‍ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തരൂരില്‍ തോലനൂര്‍ ഗവണ്‍മെന്റ് കോളജിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിരവധി പ്രക്ഷോഭങ്ങളാണു നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. ശ്രീനാരായണ ഗുരു ആദ്യം നടത്തിയ ഒരു ആചാര ലംഘനമുണ്ട്. അരുവിപ്പുറത്ത് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയത് അങ്ങനെയാണ്. ബ്രാഹ്മണ്യം അക്കാലത്തു വളരെയേറെ കോപിച്ചിരുന്നു. സമൂഹത്തെ ഇന്ന് പിറകോട്ടു വലിക്കാനാണ് ചിലര്‍ഡ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.