Connect with us

Gulf

ഖലീഫസാറ്റ് കൗണ്ട് ഡൗണ്‍

Published

|

Last Updated

ദുബൈ: ഖലീഫസാറ്റ് ഉപഗ്രഹ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ അന്തിമഘട്ടത്തില്‍. 29ന് ജപ്പാനിലെ ദ്വീപായ തനെഗഷിമയിലെ ബഹിരാകാശ നിലയത്തില്‍നിന്നാണ് വിക്ഷേപിക്കുക. വിക്ഷേപണത്തറയില്‍ ഉപഗ്രഹം ഉറപ്പിച്ചു. യു എ ഇയിലെ പത്ത് എന്‍ജിനീയര്‍മാര്‍ ജപ്പാനിലുണ്ട്.
മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്ററിലെ (എം ബി ആര്‍ എസ് സി) എന്‍ജിനീയര്‍മാരാണ് രൂപകല്‍പന ചെയ്തത്.

29ന് രാവിലെ യു എ ഇ സമയം കൃത്യം 8.08ന് ഉപഗ്രഹം കുതിക്കും. 23 മിനിറ്റ് സമയം കൊണ്ടു ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഭ്രമണപഥത്തിലെത്തിയാല്‍ ഉടന്‍ ഭൂമിയിലേക്ക് ഉന്നതനിലവാരത്തിലുള്ള ചിത്രങ്ങളും അയച്ചുതുടങ്ങും. വിക്ഷേപണത്തിനു തൊട്ടുമുമ്പുള്ള 12 മണിക്കൂറാണ് ഏറ്റവും നിര്‍ണായകം. മിത്സുബുഷി ഹെവി ഇന്‍ഡസ്ട്രീസിലെ ഉദ്യോഗസ്ഥരും എം ബി ആര്‍ എസ് സി എന്‍ജിനീയര്‍മാരും ഈ സമയം അന്തിമ വിശകലനം നടത്തും.
പൂര്‍ണമായും യു എ ഇ നിര്‍മിത ഉപഗ്രഹത്തിന്റെ വിക്ഷേപണം ഏറെ ആകാംക്ഷയോടെയാണ് സമൂഹം ഉറ്റുനോക്കുന്നത്.

Latest