ആശ്രമം ആക്രമിക്കപ്പെട്ട സംഭവം: പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു

Posted on: October 27, 2018 1:48 pm | Last updated: October 27, 2018 at 4:19 pm

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദയുടെ ആശ്രമത്തില്‍ അക്രമം നടത്തിയ പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. രാത്രി രണ്ട് മണിയോടെ ആശ്രമ പരിസരത്തുനിന്നും ഒരാള്‍ ഓടിപ്പോകുന്നത് സിസിടിവി ദ്യശ്യങ്ങളില്‍നിന്നും വ്യക്തമായിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. കന്റോണ്‍മെന്റ് എസിപിക്കാണ് അന്വേഷണ ചുമതല്. ഇന്ന് പുലര്‍ച്ച രണ്ടോടെയാണ് കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ ആക്രമണം നടന്നത്. രണ്ട് കാറുകളും ഒരു സ്‌കൂട്ടറും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു . ശബരിമല വിധിയെ അനുകൂലിക്കൂന്നയാളാണ് സ്വാമി.