സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി: ഡിജിപി

Posted on: October 27, 2018 10:23 am | Last updated: October 27, 2018 at 11:15 am

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശനനടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തിരുവനന്തപും പോലീസ് കമ്മീഷണര്‍ സി പ്രകാശിന് കേസിന്റെ അന്വേഷണ ചുമതല നല്‍കിയതായും ബെഹ്‌റ പറഞ്ഞു.

അതേ സമയം അന്വേഷണത്തിന്റെ ഭാഗമായി പോലീസം സംഘം ആശ്രമത്തിലെത്തി. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘങ്ങളാണ് പരിശോധന നടത്തുന്നത്.