International
ജോര്‍ദാനില്‍ ബസ് ഒഴുകിപ്പോയി സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു
		
      																					
              
              
            അമ്മാന്‍: ജോര്‍ദാനിലെ ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ ബസ് ഒലിച്ചുപോയി 18 പേര്‍ മരിച്ചു. മരിച്ചവരില്‍ അധികവും 14 വയസിന് താഴെയുള്ള സ്‌കൂള്‍ കുട്ടികളാണ്. 37 കുട്ടികളും ഏഴ് ജിവനക്കാരുമായിരുന്നു ബസിലുണ്ടായിരുന്നത്. പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന്
അധികൃതര്‍ പറയുന്നു. പ്രദേശത്ത് ഏതാനും ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍ ഉള്‍പ്പെടെ പ്രളയക്കെടുതിയിലാണ്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
