Connect with us

Sports

സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍; ബ്ലാസ്റ്റേഴ്‌സിന് അപൂര്‍വ നേട്ടം

Published

|

Last Updated

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഏഷ്യയിലെ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഇടം പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഫോക്‌സ് സ്‌പോര്‍ട്ട്‌സ് ഏഷ്യ തയ്യാറാക്കിയ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ള ടൂമുകളുടെ കണക്കെടുപ്പാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് ഏഷ്യ നടത്തിയത്.

1.5 കോടിയിലേറെ ഫോളോവേഴ്‌സുള്ള ഇന്‍ഡോനേഷ്യന്‍ ക്ലബ്ബായ പെര്‍സിബ് ബാന്‍ഡുംഗ് ആണ് പട്ടികയില്‍ മുന്നില്‍. കേരളാ ബ്ലാസ്റ്റേഴ്‌സിനെ 36 ലക്ഷം ആളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പിന്തുടരുന്നത്. ക്ലബ്ബ് രൂപവത്കരിച്ചിട്ട് അഞ്ച് വര്‍ഷത്തിനുള്ളിലാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇത്രയും പിന്തുടര്‍ച്ചക്കാര്‍ ഉണ്ടായിരിക്കുന്നത്. പട്ടികയില്‍ ഇടം പിടിച്ച മറ്റ് ക്ലബ്ബുകള്‍ക്കെല്ലാം പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. ഇതുവരെ ഒരു കിരീടവും നേടാത്ത, പട്ടികയില്‍ ഇടം പിടിച്ച ഏക ടീമും കേരള ബ്ലാസ്‌റ്റേഴ്‌സാണ്.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പെര്‍സിബ് ബന്‍ഡുംഗ് 1933ല്‍ സ്ഥാപിതമായതാണ്. 1957ല്‍ തുടങ്ങിയ സഊദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാല്‍ 1.13 കോടി ഫോളോവെഴ്‌സുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള മറ്റൊരു സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദിന് 46 ലക്ഷം പിന്തുടര്‍ച്ചക്കാരാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്ളത്. ഈ ക്ലബ്ബ് 1927ലാണ് സ്ഥാപിതമായത്. ഇന്തോനേഷ്യന്‍ ക്ലബ്ബായ പെര്‍സിജ ജാകര്‍ത്തയാണ് നാലാം സ്ഥാനത്ത്. 1930ല്‍ കളി തുടങ്ങിയ ഈ ക്ലബ്ബിന് 42 ലക്ഷം ആരാധകരാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്ളത്.

---- facebook comment plugin here -----

Latest