വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

Posted on: October 25, 2018 2:49 pm | Last updated: October 25, 2018 at 5:00 pm

വിശാഖപട്ടണം: വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില്‍വച്ചാണ് സംഭവം. ഇടത് തോളില്‍ കുത്തേറ്റ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. കാന്റീന്‍ ജീവനക്കാരന്‍ ശ്രീനിവാസനെയാണ് പിടികൂടിയത്. ജഗ്മോഹന്‍ അധികാരത്തിലെത്തുന്നത് ഇഷ്ടമല്ലെന്നും ഇതാണ് ആക്രമിക്കാന്‍ കാരണമെന്നും ഇയാള്‍ പറഞ്ഞു.

വിമാനത്താവളത്തില്‍ വിശ്രമിക്കുകയായിരുന്ന റെഡ്ഡിക്കൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയ പ്രതി കുത്തുകയായിരുന്നു. മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനായ ജഗ്മോഹന്‍ നിലവില്‍ ആന്ധ്രാ പ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവും കഡപ്പ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ്.