Connect with us

Eranakulam

കൊച്ചി നഗരസഭക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഒരു കോടി രൂപ പിഴ ചുമത്തി

Published

|

Last Updated

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണം അനിശ്ചിതമായി വൈകുന്നതിനെ തുടര്‍ന്ന് കൊച്ചി നഗരസഭക്ക്
ദേശീയ ഹരിത െ്രെടബ്യൂണല്‍ ഒരുകോടി രൂപ പിഴ ചുമത്തി. ആറുമാസത്തിനുള്ളില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. മാലിന്യനിര്‍മാര്‍ജനത്തില്‍ കൊച്ചി നഗരസഭയുടേത് നിഷേധാത്മക നിലപാടെണെന്നും ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന് ശിലാസ്ഥാപനം നിര്‍വഹിച്ചതല്ലാതെ നിര്‍മാണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബഞ്ച് നിരീക്ഷിച്ചു.

ഖരമാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങളും കൊച്ചി നഗരസഭ പാലിച്ചില്ലെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. ഒരുകോടി രൂപ പിഴത്തുകയില്‍ 50 ലക്ഷം രൂപ വീതം തുക കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക് നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

Latest