തൃശൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

Posted on: October 24, 2018 6:43 pm | Last updated: October 24, 2018 at 8:22 pm

തൃശൂര്‍: കിഴക്കുമ്പാട്ടുകരയില്‍ കാനറാ ബേങ്കിന്റെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ രതീഷ്, മെഹ്‌റൂഫ് എന്നിവരാണ് പോലീസ് പിടിയിലായത്. മൊബൈല്‍ ടവറും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. രാവിലെ എടിഎം കൗണ്ടര്‍ വ!ൃത്തിയാക്കാന്‍ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. എടിഎമ്മിന്റെ ചില ഭാഗങ്ങള്‍ പൊളിക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നെന്നും പണം നഷ്ടപ്പെട്ടിരുന്നില്ല.