കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പിത്യസഹോദര ഭാര്യ അറസ്റ്റില്‍

Posted on: October 24, 2018 9:43 am | Last updated: October 24, 2018 at 11:31 am

കോഴിക്കോട്: മാതാവ് തൊട്ടിലില്‍ ഉറക്കിക്കിടത്തിയ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിത്യസഹോദരന്റെ ഭാര്യ അറസ്റ്റില്‍. കാരാടി പറച്ചിക്കോത്ത് അബ്ദുല്‍ ഖാദറിന്റെ ഭാര്യ ജസീല(26)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവിനോടുള്ള വിദ്വേഷവും വീട്ടില്‍നിന്നും നേരിട്ട അവഗണനയുമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് യുവതി പറഞ്ഞതായും പോലീസ് പറഞ്ഞു.

അബ്ദുല്‍ ഖാദറിന്റെ സഹോദരന്‍ മുഹമ്മദലിയുടേയും ഭാര്യ ഷമീനയുടേയും ഏഴ് മാസം മാത്രം പ്രായമുള്ള മകള്‍ ഫാത്വിമയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ ഉറക്കിക്കിടത്ത് ഷമീന കുളിക്കാന്‍ പോയപ്പോഴാണ് ജസീല കുഞ്ഞിനെയെടുത്ത് കിണറ്റിലിട്ടത്. കുഞ്ഞിനെ കാണാതെ ഷമീന ബഹളം വെക്കുന്നതിനിടെ കുട്ടി കിണറ്റില്‍ കിടക്കുന്നതായി ജസീല തന്നെയാണ് പറഞ്ഞത്. ജസീലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.