തൊഴില്‍ മന്ത്രാലയ ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേന സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയയാള്‍ പിടിയില്‍

Posted on: October 23, 2018 10:43 am | Last updated: October 23, 2018 at 10:43 am
SHARE

ദമ്മാം: ജിദ്ദയില്‍ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വിവിധ സ്ഥാപനങ്ങളില്‍ നിന്നും പണം കവര്‍ന്നു്. സ്ഥാപനങ്ങളില്‍ കയറി ചെന്ന ജീവനക്കാര തിരിച്ചറിയല്‍ മന്ത്രാലയത്തിന്റെ ഐ ഡി കാര്‍ഡ് കാണിച്ച ശേഷം മറച്ചു വെക്കുകയും പിന്നീട് നിയമ ലംഘനം ബോധ്യപ്പെടുത്തി പിഴ വസൂലാക്കുകയായിരുന്നു.

ഇത്തരത്തില്‍ ഒരാള്‍ പല സ്ഥാപനങ്ങളില്‍ നിന്നും പണം കവരുന്നതായി മന്ത്രാലയത്തിനു ലഭിച്ച പരാതിയെ തുടരന്നു നിരീക്ഷിക്കുന്നതിനിടെ ഇയാള്‍ ഒരു സ്ഥാപനത്തില്‍പരിശോധനക്കെത്തുകയായിരുന്നു. ഉടന്‍ ജിദ്ദ ലേബര്‍ ഓഫിസിനെ അറിയിക്കുകയും ഉദ്യോസ്ഥര്‍ പോലീസമായെത്തി പിടികൂടുകയും ചെയ്തു.തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ നിയമ ലംഘനത്തിന്‍െ പേരില്‍ പണം തത്സമയം ഈടാക്കാറില്ല. നിയമ ലംഘത്തിന്‍െ പിഴ വിവരങ്ങള്‍ അറിയിക്കുകയും പിന്നീട് പിഴ ഒടുക്കാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്യാറുള്ളത്.
കൂടാതെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമായി പരിശോധന നടത്താന്‍ പാടില്ലന്നും എല്ലാ സമയത്തും മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ രേഖ പ്രദര്‍ശിപ്പിക്കണമെന്നുമാണ് വ്യവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here