ന്യൂഡൽഹി: അമൃതസറിൽ 59 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി എഞ്ചിൻഡ്രൈവർ. അപകടം മുന്നിൽ കണ്ടപ്പോൾ തുടർച്ചയായി ഹോണടിച്ച് ആളുകളെ മാറ്റാൻ ശ്രമിക്കുകയും എമർജൻസി ബ്രേക്ക് പ്രയോഗിക്കുകയും ചെയ്തിരുന്നുെവെന്ന് എൻജിൻ ഡ്രൈവർ അരവിന്ദ് കുമാർ പറഞ്ഞു.
എന്നാൽ ഹോണടി കേട്ടിട്ടും ആളുകൾ മാറിയില്ല. എമർജൻസി ബ്രേക്ക് പ്രയോഗിച്ചതിനാൽ ട്രെയിൻ നിൽക്കാൻ തുടങ്ങിയപ്പോൾ ട്രെയിനിനു നേരെ ഒരു വിഭാഗം ആളുകൾ കല്ലെറിഞ്ഞു. ഈ സാഹചര്യത്തിൽ ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് താൻ ട്രെയിൻ നിർത്താതെ മുന്നോട്ടു പോവുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടം നടന്നയുടൻ തന്നെ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.